

കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 19-6-22 ന് തിരുവനന്തപുരം പാളയം ഹസ്സൻ മരക്കാർ ഹാളിൽ സമാപിച്ചു. സംസ്ഥാന കമ്മറ്റി സ്വന്തമായി വാങ്ങിയ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ബഹുമാനപെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. വി. കെ. പ്രശാന്ത് MLA അധ്യക്ഷൻ ആയിരുന്നു.
ആരോഗ്യ രംഗത്ത് ലോകത്തിനു മാതൃകയായി മാറിയ കേരള ആരോഗ്യ മോഡൽ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ ഫാർമസിസ്റ്റ്മാരുടെ പങ്ക് നിസ്തുലമാണെന്ന് മന്ത്രി ശിവൻകുട്ടി സൂചിപ്പിച്ചു, സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതയും, ഗുണനിലവാരവും ഉറപ്പാക്കാൻ ഫാർമസിസ്റ്റുകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.എം. എൻ. വി. ജി അടിയോടി സ്മാരക ഗ്രന്ഥശാലയിലേക്ക് ആദ്യ പുസ്തകം മന്ത്രി സ്വീകരിച്ചു.എം. എൻ. വി. ജി അടിയോടി യുടെ സഹധർമ്മിണി എം. ജെ. അന്നക്കുട്ടി പുസ്തകം സമർപ്പിച്ചു.ടി. സുബ്രഹ്മണ്യൻ (ജന. സെക്രട്ടറി കെ. ജി. എൻ. എ ), സന്തോഷ്. കെ. എസ് (കെ. ജി.എൻ. യു ), വി. എസ്. സലീം (കെ. ജി. ആർ. എ ), കെ. കെ. അജയലാൽ (പി. എസ്. പി. എ ), ആർ. ബിനോയ്, രവി. ടി, പി. എം. ബിന്ദു, ആർ. ജയകൃഷ്ണൻ, ഇ. വി. എന്നിവർ ആശംസകൾ നേർന്നു. അഭിലാഷ് ജയറാം സ്വാഗതവും,എം. കെ. മനോജ്. നന്ദിയും പറഞ്ഞു.
മുൻ സംസ്ഥാന നേതാക്കൾ എം. കെ. പ്രേമാനന്ദൻ, ഡി. മുറാദ്, കെ. സി. ശശിധരൻ, ടി. എൽ മേരീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഐ. ബി സതീഷ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതികളിൽ ഫാർമസി വിഭാഗം ഉൾപ്പെടുത്തുക, ആർദ്രം പദ്ധതിയിൽ തടഞ്ഞു വെച്ച ഫാർമസിസ്റ്റ് തസ്തികകൾ അനുവദിക്കുക,സർവീസ് കാലയളവിൽ ഒരു പ്രമോഷൻ പോലും ഇല്ലാത്ത ഇ. എസ്. ഐ വകുപ്പിലെ ഫാർമസിസ്റ്റ്മാർക്ക് പ്രമോഷൻ തസ്തികകൾ അനുവദിക്കുക.സർക്കാർ ആശുപത്രികളിൽ മുൻകൂട്ടി ഗുണനിലവാരം ഉറപ്പാക്കിയ മരുന്നുകൾ വിതരണം ചെയ്യുക.ഫാർമസി വിഭാഗം സ്പെഷൽ റൂൾ ഉത്തരവാക്കുക, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റോർ പരിശോധന വിഭാഗം ആരംഭിക്കുക, 1961 ലെ സ്റ്റാഫ് പറ്റേൺ പരിഷ്കരിക്കുക, വർക്ക് സ്റ്റഡി നടത്തുക,ഫാർമസി നിയമ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യം സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികളായി എസ്. വിജയകുമാർ (പ്രസിഡണ്ട്), അനിത. ഡി. എൻ, രാജേഷ്കുമാർ. കെ, സദാനന്ദൻ. കെ. ടി (വൈസ് പ്രസിഡണ്ട്മാർ ), എം. എസ്. മനോജ്കുമാർ (ജനറൽ സെക്രട്ടറി ), മണികണ്ഠൻ. എം. വി, സരസ്വതി. കെ, അഭിലാഷ് ജയറാം(സെക്രട്ടറിമാർ), എം. കെ.മനോജ്(ട്രഷറർ ), മനോജ്. ടി. ജി (എഡിറ്റർ ), കെ. രൂപേഷ് (ഓഫീസ് സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു.

ആർദ്രം പദ്ധതിയിൽ എല്ലാ ആശുപത്രിയിലും കൂടുതൽ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരളാ ഗവ : ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഉച്ചഭക്ഷണ സമയമില്ലാതെ ജോലി സമയം വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബഹു . എം.ൽ.എ പി .പി ചിത്തരഞ്ജൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ജി . പ്രകാശ് (ജില്ലാ പ്രസിഡണ്ട്) അധ്യക്ഷനായിരുന്നു.സ്വാഗതം സാബു.ബി (സംസ്ഥാന കമ്മറ്റി അംഗം കെ.ജി.പി.എ). ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.കെ.ജി.സന്തോഷ് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.മനോജ് കുമാർ എം.എസ്, ദീപ.എൽ (സംസ്ഥാന സെക്രട്ടറി KGNA), ബിന്ദു.(എസ്.വി.ഒ ഇൻ-ചാർജ്), അനു. എ. (ജില്ലാ പ്രസിഡണ്ട് KHSLTA), അനിത ഡി.എൻ (സംസ്ഥാന വൈസ് പ്രസിഡണ്ട് -കെ.ജി.പി.എ), സന്ധ്യ (പ്രതിനിധി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ), ഡി. മുറാദ് (സംസ്ഥാന ട്രഷറർ SPO), എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. കെ.ജി.പി.എ വനിതാവിംഗ് ജില്ലാ കൺവീനർ ശ്രീമതി.സംഗീത പി.ഒ. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ ജി പ്രകാശ് (പ്രസിഡണ്ട് ),ശ്രീകുമാർ കെ .ജി ( സെക്രട്ടറി ),അർച്ചന കെ.ആർ (ട്രഷറർ)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂരിൽ സംഘടിപ്പിച്ച ഇന്ത്യൻ ഔഷധവില വർദ്ധനവിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ Dr.ബി.ഇക്ബാൽ നയിച്ച സെമിനാറിൽ KGPA പ്രതിനിധിയായി ശ്രീ. മനോജ് ടി. ജി (ഫാർമസി ബുള്ളറ്റിൻ എഡിറ്റർ) പങ്കെടുത്തു.ഔഷദ രംഗത്തെ ചൂഷണത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്രയമായ സർക്കാർ സ്ഥാപനങ്ങളിലെ ഫാർമസി മേഖലയിൽ കൂടുതൽ ശാക്തീകരണം വേണമെന്നും. ഏറിവരുന്ന ആവശ്യങ്ങളെ നേരിടാൻ മരുന്നുകൾക്കായുള്ള തുക വർദ്ധിപ്പിക്കുന്നതിനൊപ്പം മനുഷ്യവിഭവശേഷി കൂട്ടാനും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഫാർമസി രംഗത്തെ അതികായൻ ആയിരുന്ന MNVG അടിയോടിയുടെ പതിനഞ്ചാം അനുസ്മരണ ദിനത്തിൽ കോഴിക്കോട്, പന്തീരക്കാവ് ശ്രീ . MNVG അടിയോടി സ്മൃതി മണ്ഡപത്തിൽ KGPA സംസ്ഥാന നേതാക്കൾ പുഷ്പാർച്ചന നടത്തി . ഫാർമസി മേഖലയുടെ നവോത്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച കെ ജി പി എ യുടെ അഗ്രഗണ്യനായ സംഘാടകനും നേതാവുമായിരുന്നു ശ്രീ എം എൻ വി ജി അടിയോടി, എത്ര സങ്കീർണമായ പ്രശ്നങ്ങൾക്കും വളരെ നിസ്സാരമായി പരിഹാരം ഉണ്ടാക്കുന്നതിനും ഉചിതവും യുക്തവുമായ തീരുമാനം യഥാസമയത്ത് എടുക്കുന്നതിനും, ഒരു പ്രത്യേകമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഫാർമസി മേഖല എന്ന് പറയുന്നത് അദ്ദേഹത്തിൻറെ ജീവശ്വാസം തന്നെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം ഫാർമസി മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിതാന്തമായ ജാഗ്രതയോടെ അദ്ദേഹമെന്നും നിലകൊണ്ടിരുന്നു. കേരളത്തിലെ സർവീസ് സംഘടനാ രംഗത്തെ എക്കാലത്തെയും വലിയ ഒരു നേതാവായി വളർന്നപ്പോഴും താൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനപ്പുറം KGPA എന്നത് ഒരു വികാരമായി തന്നെ അദ്ദേഹം എന്നും നെഞ്ചിലേറ്റിയിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നും കൈകൊണ്ടിരുന്ന ഒരു സംഘടനാ നേതാവായിരുന്നു ശ്രീ എം എൻവി ജി അടിയോടി അവകാശ സമരങ്ങൾ നയിക്കുന്നലുണ്ടായിരുന്ന ആർജ്ജവം ജീവനക്കാരൻ എന്ന നിലയിൽ കടമകൾ നിർവഹിക്കുന്ന കാര്യത്തിലുംഅദ്ദേഹത്തിനുണ്ടായിരുന്നു സർവീസ് സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം ഫാർമസിസ്റ്റ് എന്ന നിലയിൽ ഔഷധ രംഗത്തെ അശാസ്ത്രീയമായ പല പ്രവണതകൾക്കെതിരെ ഉയർന്ന് വന്നിരുന്ന ജനകീയ സമരങ്ങളുടെ ഒരു മുന്നണിപ്പോരാളി തന്നെയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ പ്രത്യേകിച്ച് ഫാർമസി മേഖല നേരിട്ടിരുന്ന പല വെല്ലുവിളികളെയും നേരിടുന്നതിന് മുൻപന്തിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു പുതു തലമുറയിൽപ്പെട്ട ഫാർമസിസ്റ്റുകൾക്ക് ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുവാൻ അടിയോടിയുടെ ഉജ്ജ്വല സ്മരണ കരുത്താകും എന്നതിൽ തർക്കമില്ല. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ്, ഇന്ത്യൻ ഫാർമസി കൗൺസിൽ അംഗം തുടങ്ങിയ പദവികൾക്കപ്പുറം ജോയിന്റ് കൗൺസിൽ ഓഫ് സ്റേറ്റ് സർവ്വീസ് ഓർഗനൈസേഷൻസ് എന്ന പൊതു സർവ്വീസ് സംഘടനയുടെയും ജനറൽ സെക്രട്ടറി, ചെയർമാൻ, ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ പദവികൾ കൂടി പല ഘട്ടങ്ങളിലായി വഹിച്ചിട്ടുള്ള MNVG അടിയോടി കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും സിവിൽ സർവ്വീസിൽ കാലികമായ പരിഷ്ക്കരണങ്ങൾക്ക് നേതൃത്വം നൽകി. .ആരോഗ്യ വകുപ്പിലെയും അതിനുപരിയായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങളിലും എല്ലാ വിഭാഗങ്ങളേയും ഒത്തൊരുമിപ്പിച്ച് മുന്നേറുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

52പുതിയ ഫാർമസിസ്റ്റ് തസ്തികകൾ ഉൾപ്പടെ ആരോഗ്യവകുപ്പിൽ 300 തസ്തികകൾ പുതിയതായി സൃഷ്ടിച്ച സംസ്ഥാനസർക്കാരിനെ കേരള ഗവ.ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KGPA) സംസ്ഥാനകമ്മറ്റി അഭിവാദ്യം ചെയ്യുന്നു.
കോവിഡ്മഹാമാരികൊണ്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്ന പൊതുആരോഗ്യമേഖലക്ക് കരുത്ത്പകർന്നുകൊണ്ട് കൂടുതൽ മികവോടെയുള്ള ആരോഗ്യസേവനം ലഭ്യമാക്കുന്നതിന് ഉപകരിക്കുന്നതാണ് പുതിയതസ്തിക സൃഷ്ടിക്കൽനടപടി. റാങ്ക്പട്ടികകളുടെ കാലാവധി അവസാനിക്കാനിരിക്കെ നിരവധി ഉദ്യോഗാർത്ഥികളുടെ സർക്കാർജോലിയെന്നസ്വപ്നംകൂടി ഇതിനാൽ സാക്ഷാത്കരിക്കപ്പെടുകയാണ്.
ജനറൽസെക്രട്ടറി
കേരളഗവ.ഫാർമസിസ്റ്റ്സ്അസോസിയേഷൻ
04/08/2021


സമാനതകൾക്ക് അപ്പുറം സമൂഹത്തിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് മികവ് നൽകിയ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ മന്ത്രി വീണാ ജോർജിനെ സംഘടനാ നേതാക്കൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പ്രയത്നങ്ങളിലും പ്രശംസകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ നമ്മുടെ പൊതുആരോഗ്യ മേഖലയിലെ ഫാർമസി സർവ്വീസിലെ അടിസ്ഥാന പ്രശ്നങ്ങൾ സംഘടനക്ക് വേണ്ടി സംസ്ഥാന പ്രസിഡണ്ട് വിജയകുമാർ, സംസ്ഥാന വൈസ്പ്രസിഡണ്ട് അനിത ഡി എൻ എന്നിവർ മന്ത്രിയുമായി ചർച്ച ചെയ്തു.

KGPA എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ Adlux കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ സംഭാവന ആയി നൽകി. CFLTC നോഡൽ ഓഫീസർ ഡോ.നസീമ നജീബ്, അങ്കമാലി MLA റോജി എം ജോണിൽ നിന്ന് ഏറ്റ് വാങ്ങുന്നു.

കെ .ജി .പി .എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന കോവിഡ് ചികിത്സ ഉപകരണങ്ങൾ വിതരണം, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ .ഹബീബ് സ്വീകരിക്കുന്നു.

നാടിനൊപ്പം: കോറോണ ആശുപത്രിയായി പ്രവർത്തിക്കുന്ന ഫറോക്ക് ഇ. എസ് ഐ ആശുപത്രിയിലേക്ക് ആവശ്യമായ സർ ജിക്കൽ ഗൗണുകൾ ബേപ്പൂർ നിയോജകമണ്ഡലം നിയുക്ത എം.എൽ.എ. അഡ്വ.പി.എ.മുഹമ്മദ് റിയാസിന് KGPA ജില്ലാ സെക്രട്ടറി ശ്രീ .ശ്രീലേഷ്. പി കൈമാറുന്നു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സുധീർ കുമാർ; ഫറോക്ക് നഗര സഭാ കൗൺ സിലർ , സമീഷ്; KGPA ഫറോക്ക് ഏരിയാ സെക്രട്ടറി അനു. സി ജെ , KGPA ഫറോക്ക് ഏരിയാ വൈ: പ്രസിഡന്റ് മുഹ്താ സം ബില്ല; ജിദേഷ് കെ.എം എന്നിവർ സമീപം.
